DCBOOKS
Malayalam News Literature Website

പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കാബൂൾ: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

മുംബൈ സ്വദേശിയാണ്​ ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിൽനിന്ന്​
ഇക്കണോമിക്​സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷൻ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ്​ റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട്​ ഫോ​ട്ടോ ജേണലിസത്തി​ലേക്ക്​ തിരിഞ്ഞു. 2010ൽ റോയി​േട്ടഴ്​സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ്​ 2017ൽ പുലിറ്റ്​സർ പുരസ്​കാരം ലഭിച്ചത്​.

Comments are closed.