ഇന്ന് ലോക പാമ്പ് ദിനം.  എല്ലാ വർഷവും ജൂലൈ 16 നാണ് പാമ്പുകൾക്കായുള്ള ദിവസം. വിവിധതരം പാമ്പുകളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാനുമാണ് വേൾഡ് സ്നേക്ക് ഡേ അതായത് ലോക പാമ്പ് ദിനം ആചരിക്കുന്നത്.

വിഷമുള്ള ആറു പാമ്പുകളും വിഷമില്ലാത്ത പതിനൊന്ന് പാമുകളേയും ദ്വിവർണ്ണ ചിത്രസഹിതം വിവരിക്കുന്ന പുസ്തകമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നിനു ജോസഫിന്റെ കേരളത്തിലെ പാമ്പുകള്‍. പാമ്പുകളെ സംബന്ധിച്ച അധിക വിവരങ്ങൾ, പാമ്പുകളെ ശാസ്ത്രീയമായി തരം തിരിക്കാം, കെട്ടുകഥകൾ, ചില മുങ്കരുതൽ എന്നിവ അനുബന്ധമായി ചേർത്തിട്ടുണ്ട്.

പുസ്തകത്തിന്റെ ആമുഖത്തില് നിന്നും

വൈവിധ്യമാർന്ന ജന്തുജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഭൂമി. ഭൂമിയിലുള്ള ജന്തുജാലങ്ങളിൽ ഒരു പ്രധാന വിഭാഗമാണ ഉരഗങ്ങൾ (Reptiles). ഉരസുകൊണ്ട് ഇഴഞ്ഞുനീങ്ങുന്ന ജീവികളെയാണ് ഉരഗങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ആംഗലേയ ഭാഷയിൽ ‘ Reptiles എന്നാണ് ഉരഗങ്ങളെ വിശേഷിപ്പിക്കുന്നത്. ‘ഇഴയുക’ എന്ന് അർത്ഥം വരുന്ന ‘റെപ്റ്റ’ എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ് Reptiles രൂപംകൊണ്ടത്. ഉരഗങ്ങളിലെ പ്രധാനികളാണ് പാമ്പുകൾ. പാമ്പുകൾ മാതമല്ല പല്ലികൾ, മുതല, ഓന്ത്, ഇഗ്വാന, കമലിയോൺ, ഉടുമ്പ്, അരണ എന്നിവയെല്ലാം ഉരഗങ്ങൾ തന്നെ. ഉരഗകുടുംബത്തിൽ മനുഷ്യന് ഏറ്റവും പേടി യുള്ളതു പാമ്പുകളെയാണ്. പാമ്പുകളെന്നു കേട്ടാൽ ഭയപ്പെടാത്തവർ ആരാണുള്ളത്? എത്രവലിയ ധൈര്യശാലിയായാലും ഒന്നു പേടിക്കും. എന്നാൽ പാമ്പുകളെ അത്രയധികം പേടിക്കേണ്ട കാര്യമില്ല എന്നതാണു സത്യം.

ജന്തുലോകത്തിലെ ഒരു പ്രധാന വിഭാഗമാണ് ഉരഗങ്ങൾ എന്നു പറഞല്ലോ. ഏകദേശം മുപ്പതുകോടി വർഷങ്ങൾക്കു മുമ്പാണ് ഉരഗങ്ങൾ ഈ ഭൂമിയിൽ വന്നത്. കോട്ടിലോസറുകൾ എന്നു പേരുള്ള ഉരഗങ്ങളായിരുന്നു ആദ്യം ഭൂമിയിൽ ഉണ്ടായത്. കോട്ടിലോസറുകൾക്ക് Ninu Joseph-Keralathile Pampukalപരിണാമം സംഭവിച്ചാണു ഭൂമിയിൽ കാണുന്ന മറ്റ് ഉരഗങ്ങൾ ഉണ്ടായത്. ഇത്തരം പരിണാമങ്ങൾ എല്ലാം നടന്നത് മീസോസോയിക് കാലഘട്ടത്തിലാണ്. ഉരഗങ്ങളിലെ പ്രധാനികളായ പാമ്പുകൾ ഉണ്ടായത് പല്ലികൾക്കു പരിണാമം സംഭവിച്ചാണ്. ഉരഗവിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ പാമ്പുകളാണ്. ഏകദേശം പതിമൂന്നുകോടി വർഷങ്ങൾക്കു മുമ്പാണു പാമ്പുകൾ ഭൂമിയിൽ ഉണ്ടായത് എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

പാമ്പുകളുടെ ലോകം വൈവിധ്യമേറിയതാണ്. അതൊരു അത്ഭുത ലോകമാണെന്നുതന്നെ പറയുന്നതായിരിക്കും കൂടുതൽ ശരി. ലോകത്തിൽ ഏകദേശം രണ്ടായിരത്തി എഴുന്നൂറിലധികം ജാതിയിൽപ്പെട്ട പാമ്പുകളെ കണ്ടു വരുന്നു. ഇവയിൽ ഭൂരിഭാഗവും വിഷമില്ലാത്ത പാമ്പുകളാണ്. വിഷമുള്ളവ വളരെ കുറച്ചു മാത്രമേ ഉള്ളൂ. വിഷപ്പാമ്പുകളിൽ പ്രധാനികൾ രാജവമ്പാല, റാറ്റിൽ സ്നേക്ക്, അണലിവർഗ്ഗക്കാരായ അഡ്ഡര് , മാംബ തുടങ്ങിയ വയാണ്. വിഷശക്തിയുടെ കാര്യത്തിൽ ഇവയെല്ലാം ശക്തന്മാരാണ്. ഇന്ത്യയിൽ ഇരുന്നൂറ്റി മുപ്പതോളം ജാതിയിൽപ്പെട്ട പാമ്പുകൾ കാണപ്പെടുന്നു.

ഇവയിൽ ഏകദേശം അൻപത് എണ്ണം മാത്രമേ വിഷപ്പാമ്പുകളായുള്ളു. കേരളത്തിൽ ഏകദേശം നൂറ്റിപ്പത്തോളം ജാതിയിൽപ്പെട്ട പാമ്പുകൾ കാണപ്പെടുന്നു. എന്നാൽ വിരലിലെണ്ണാവുന്നവ മാത്രമേ വിഷപ്പാമ്പുകളായുള്ളൂ. കൂടുതലും വിഷമില്ലാത്തവയാണ്.

കേരളത്തിൽ കാണപ്പെടുന്ന പാമ്പുകൾ പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ടവയാണ്. എലാപ്പിഡേ’ (Elapidae), പൈപ്പറിഡേ (Viperidae), Damilan (Colubridae), aspaineem (Boiganae), (Pythonidae), maniglanu (Uropeltidae), amoianu (Boidae) വയാണ് ആ കുടുംബങ്ങൾ. ഇവയിൽ രണ്ട് കുടുംബങ്ങൾ വിഷപ്പാമ്പുകളുടേതും ബാക്കി അഞ്ച് കുടുംബങ്ങൾ വിഷമില്ലാത്ത പാമ്പുകളുടേതുമാണ്. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ മുതലായ വിഷപ്പാമ്പുകളടങ്ങിയ താണ്’എലാപ്പിഡേ കുടുംബം. അണലി, ചുരുട്ട മണ്ഡലി, പച്ചമുളമലി, കുഴിമണ്ഡലികൾ മുതലായവ വൈപ്പറിഡേ കുടുംബത്തിലെ അംഗങ്ങളാണ്. നീർക്കോലി, ചേര, മോതിരവളയൻ എന്നിവർ ചേർന്നതാണ് ‘കൊളുബ്രിഡേ കുടുംബം. ‘ബോയ്ഗണേ കുടുംബത്തിലെ അംഗങ്ങൾ പൂച്ചക്കണ്ണൻ പാമ്പ്, വെള്ളിവരയൻ തുടങ്ങിയവയാണ് പെരുമ്പാമ്പുകളുടെ കുടുംബമാണ് പാണി മണ്ണൂലികൾ അടങ്ങിയതാണ് “ബോയ്ഡേ കുടുംബം, ഇരുതലക്കണ്ണൻ, വിരപ്പാമ്പ് തുടങ്ങിയവയുടെ കൂടും ബമാണ് യൂറോപെൽറ്റിഡ് ഇങ്ങനെ ഏഴ് കുടുംബങ്ങളിലായി ഏകദേശം നൂറ ഇനം പാമ്പുകൾ കേരളത്തിലുണ്ട്.

പാമ്പുകൾ ശീതരക്തജീവികളാണ് (Cold blooded) സ്വന്തം ശരീരോഷ്മാവ് കൂട്ടാൻ പാമ്പുകൾക്കാവില്ല. അതുകൊണ്ടുതന്നെ ചുറ്റുപാടുമുള്ള താപവ്യതിയാനമനുസരിച്ച് ഇവയുടെ ശരീരോഷ്മാവും വ്യത്യാസപ്പെടും. തണുത്ത അന്തരീക്ഷത്തിലായിരിക്കുമ്പോൾ പാമ്പുകളുടെ ശരീരോഷ്മാവ് കുറയും. അപ്പോൾ ശരീരോഷ്മാവ് കൂട്ടുന്നതിനായി അവ വെയിൽ കായുകയാണു പതിവ്. ചുറ്റുപാടും ചൂടു കൂടുമ്പോൾ പാമ്പുകളുടെ ശരീരോ മാവും കൂടാൻ തുടങ്ങും. അപ്പോൾ പാമ്പുകൾ ശരീരോഷ്മാവ് കുറയ്ക്കാ നായി തണലത്തേക്ക് നീങ്ങുകയാണു പതിവ്. പാമ്പുകളുടെ ശരീരോഷ്മാവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്താൽ അത് അവയുടെ നാശത്തിലാണ് ചെന്നെത്തുക.

മനുഷ്യർക്ക് ഏറ്റവും പേടി പാമ്പുകളുടെ കടിയാണ്. കടി പേടിച്ചാണു പലപ്പോഴും മനുഷ്യർ പാമ്പുകളെ കൊന്നൊടുക്കുന്നത്. എന്നാൽ എല്ലാ പാമ്പുകളുടെയും കടിയ പേടിക്കേണ്ട ആവശ്യമില്ല. രാജവെമ്പാല, മൂർഖൻ അണലി, പച്ചമുളമണലി, കുഴിമണ്ഡലി, വരയൻ തുടങ്ങിയ വിഷ പാമ്പുകളുടെ കടി മാത്രമേ പേടിക്കേണ്ടതായുള്ളൂ. ഇവയ്ക്കു മാത്രമേ മനുഷ്യജീവൻ അപഹരിക്കാൻ തക്ക വിഷശക്തിയുള്ളൂ എന്നതാണ് സത്യം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ