DCBOOKS
Malayalam News Literature Website

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’; പുസ്തക ചര്‍ച്ച നാളെ

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 17ന് രാത്രി 7മണിക്ക് ക്ലബ്ബ് ഹൗസില്‍ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകചര്‍ച്ച മധുപാല്‍ ഉദ്ഘാടനം ചെയ്യും.

പ്രദീപ് പനങ്ങാട്, ബിപിന്‍ ചന്ദ്രന്‍, ഡോ.സി പി ചിത്രഭാനു, മനോജ് വീട്ടിക്കാട്, വി ജെ ജയിംസ്, Textടി.ആര്‍. അജയന്‍ തുടങ്ങിയവര്‍ പുസ്തകചര്‍ച്ചയില്‍ പങ്കെടുക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ക്ലബ്ബ് ഹൗസിലൂടെ ചര്‍ച്ചയുടെ ഭാഗമാകാം.
ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

സമകാലികകഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകളാണ് വി.ജെ. ജയിംസിന്റെ ‘ബി നിലവറ’.
യാഥാര്‍ത്ഥ്യങ്ങളെ നിര്‍ണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍കൊണ്ട് അവ മുറിവേല്‍പ്പിക്കുന്നു. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകള്‍, വെടിവെപ്പ് മത്സരം, ഹെല്‍മെറ്റ്, മീനാക്ഷി, വോയേജര്‍, കോഹിനൂര്‍, ബി നിലവറ… തുടങ്ങി പന്ത്രണ്ട് കഥകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.