DCBOOKS
Malayalam News Literature Website

DCSMAT 2020-22 എംബിഎ ബാച്ച് ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും ജൂലൈ 15-16 തീയതികളില്‍

DCSMAT

ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി വാഗമണ്‍, തിരുവനന്തപുരം കാമ്പസുകളിലെ 2020-22 എംബിഎ ബാച്ചിന്റെ ഉദ്ഘാടനവും ഓറിയന്റേഷനും ജൂലൈ 15, 16 തീയതികളില്‍ നടക്കും.

ഓണ്‍ലൈന്‍ വെബ്എക്‌സ് പ്ലാറ്റ്‌ഫോമിന്റെ ലോഞ്ചിങ്ങും പുതിയ ബാച്ചിന്റെ ഓറിയന്റേഷനും ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. 2020-22 എംബിഎ ബാച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിങും ജൂലൈ 16 ന് വൈകുന്നേരം 5 മണിക്ക് ശശി തരൂര്‍ എം.പി നിര്‍വഹിക്കും.

സിസ്‌കോ വെബ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എല്ലാവര്‍ക്കും പരിപാടികളുടെ ഭാഗമാകാം.

Comments are closed.