DCBOOKS
Malayalam News Literature Website

കെ.ജെ. ബേബിയുടെ ‘മാവേലിമന്റം’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി

Mavelimanram
By: KJ Baby

നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ  ‘മാവേലിമന്റം’ ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം.

‘മാവേലിമന്റം’ –ത്തെക്കുറിച്ച് കല്‍പറ്റ നാരായണന്‍ എഴുതിയത്

വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നേവലുകളിൽ മുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് KJ Baby-Mavelimanramപാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്‌കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്‌കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.