DCBOOKS
Malayalam News Literature Website

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

ജെമിനി ശങ്കരന്റെ ആത്മകഥ 'മലക്കം മറിയുന്ന ജീവിതം' ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്‍ അന്തരിച്ചു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരന്‍. 1924 ജൂൺ 13-ന് കണ്ണൂർ ജില്ലയിലെ കൊളച്ചേരി കാവുംഭാഗത്ത് ജനിച്ചു. അമ്മ: മൂർക്കോത്ത് Textകല്യാണി അമ്മ. അച്ഛൻ: കവിണിശ്ശേരി രാമൻ. കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായി സർക്കസ് ജീവിതം ആരംഭിച്ചു. ഇന്ത്യയിലെ പ്രശസ്ത സർക്കസ് കമ്പനിയായ ജെമിനിയുടെയും ജംബോയുടെയും സ്ഥാപകൻ. ഇന്ത്യൻ സർക്കസ് കുലപതികളിലൊരാളായി അറിയപ്പെടുന്നു.

അദ്ദേഹത്തിന്റെ ആത്മകഥ ‘മലക്കം മറിയുന്ന ജീവിതം’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തുകാരൻ താഹ മാടായിയാണ് ജെമിനി ശങ്കരന്‍റെ ജീവിതമെഴുതിയത്. ഓർമ്മകളുടെ തമ്പിലേക്ക് സർക്കസ് കുലപതി ജെമിനി ശങ്കരൻ വായനക്കാരെ ഈ പുസ്തകത്തിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ട്രപ്പീസുകൾ സംഭവഹുലമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളോടൊപ്പം നമുക്കീ കൂടാരത്തിൽ കാണാം. പുതിയ തലമുറയുടെ പുതുവായനാസംസ്‌കാരത്തിന്റെ അരികുചേർന്നുനില്ക്കുന്ന ഈ കൃതിയിൽ ജീവിതത്തെ പ്രചോദിപ്പിക്കുന്ന 10 ഓർമ്മകൾകൂടി പ്രത്യേകമായി കൊച്ചുകഥകൾപോലെ ചേർത്തിരിക്കുന്നു. മലയാള ജീവിതമെഴുത്തുസാഹിത്യത്തിൽ പുതുമയുള്ള ആദ്യ പരീക്ഷണം കൂടിയായിരുന്നു . ‘മലക്കം മറിയുന്ന ജീവിതം’.

1951 ലാണ് ജെമിനി ശങ്കരന്‍ സൂറത്തിനടുത് ബില്ലിമോറിയില്‍ ജെമിനി സര്‍ക്കസ് തുടങ്ങിയത്. 1977 ഒക്ടോബര്‍ 2 ന് ജംബോ സര്‍ക്കസ് തുടങ്ങി.പലചരക്ക് ബിസിനസ് ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് വിരമിച്ച ശേഷമാണ് എന്നും തന്നെ ഭ്രമിപ്പിച്ചിട്ടുള്ള സര്‍ക്കസിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നത്.

ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.