DCBOOKS
Malayalam News Literature Website

ഇനി എവിടെയും വായന പൂക്കും, ആശുപത്രികളിലും ബസ് സ്‌റ്റാന്‍ഡുകളിലും വായനായിടം പരിഗണനയിൽ: മന്ത്രി സജി ചെറിയാന്‍

പുസ്തകപ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത,  ആശുപത്രികളിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുസ്‌തകങ്ങൾക്കും വായനയ്‌ക്കുമായി ഇടം ഒരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാൻ. വായനയ്‌ക്ക്‌‌ പുറമെ പുസ്‌ത‌‌കങ്ങളെകുറിച്ചുള്ള പൊതുചർച്ചകൾക്കും വേദികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ലോക പുസ്‌തകദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാന ബുക്ക്‌മാർക്ക് സംഘടിപ്പിച്ച പ്രിയപുസ്‌തകങ്ങളുമായി എഴുത്തുകാരും മന്ത്രിയുമെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments are closed.