DCBOOKS
Malayalam News Literature Website

വി. ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’; പുസ്തക പ്രകാശനം ഡിസംബര്‍ 3ന്

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ യുടെ പ്രകാശനം ഡിസംബര്‍ 3ന്  വൈകുന്നേരം 4 മണിക്ക് അമ്മാമ്പാറയില്‍ വെച്ച് നടക്കും. മഹാകവി കുമാരനാശാന്റെ കവിതകള്‍ക്കിടമൊരുക്കിയ അമ്മാമ്പാറയിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് അളന്നു തിട്ടപ്പെടുത്തിയ സര്‍ക്കാര്‍രേഖയുടെ ജനകീയ പ്രഖ്യാപന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഡോ.എം.എ.സിദ്ദീഖ്, ഒ.വി. ഉഷ, വിഭു പിരപ്പന്‍കോട്, വി.ജയപ്രകാശ്, പി.ഹരികേശന്‍, ബി.ബിജു, ആര്‍.മധു, എ.വി.ശ്രീകുമാര്‍, എം.ടി.രാജലക്ഷ്മി, ബി.എ.അഖില്‍, ഡോ.ബി.ബാലചന്ദ്രന്‍, വി.ഷിനിലാല്‍, ജി.എസ്.ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അമ്മാമ്പാറ കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തവരും പുരസ്‌കാര ജേതാക്കളുമായ ആനാട് ശശി, തെന്നൂര്‍ ബി.അശോക്, അസീം താന്നിമൂട്, എസ്.ടി.ബിജു എന്നീ പത്രപ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിക്കും. കുമാരനാശാന്‍ കവിതകളുടെ ആലാപനവും ചടങ്ങില്‍ നടക്കും.

വി ഷിനിലാല്‍ അമ്മാമ്പാറയുടെ പശ്ചാത്തലത്തിലെഴുതിയ കഥാസമാഹാരമാണ് ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ശ്രീനാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായി വരുന്ന ‘ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

Comments are closed.