DCBOOKS
Malayalam News Literature Website

അഗതാ ക്രിസ്റ്റി; കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി

‘അഗതാ ക്രിസ്റ്റിയുടെ ആത്മകഥ’ യ്ക്ക് ഇന്ദര്‍ തരുണ്‍ എഴുതിയ വായനാനുഭവം

100-ലധികം ഭാഷകളിലായി 200 കോടി പുസ്തകങ്ങൾ വിറ്റഴിച്ച എക്കാലത്തെയും മികച്ച വിൽപ്പനയുള്ള നോവലിസ്റ്റ് എന്ന നിലയിൽ അഗത ക്രിസ്റ്റി സമാനതകളില്ലാത്ത എഴുത്തുകാരിയാണ്.

തന്റെ സ്വകാര്യ ജീവിതം എപ്പോഴും ഒരു നിഗൂഢതയായി സൂക്ഷിച്ചിരുന്നുവെങ്കിലും അഗത തന്റെ ആത്മകഥ Textഎഴുതിയിരുന്നു. 1976-ൽ അഗത ക്രിസ്റ്റി അന്തരിച്ചതിനുശേഷം, ആ കൈയെഴുത്തുപ്രതി അവരുടെ ദീർഘകാല പ്രസാധകനായ കോളിൻസ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ കുട്ടിക്കാലം മുതൽ, എഴുത്തുകാരി എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളിലൂടെയും രണ്ട് വിവാഹങ്ങളിലൂടെയും രണ്ട് ലോക മഹായുദ്ധങ്ങളിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. ക്രിസ്റ്റിയുടെ നോവലുകൾ പോലെ തന്നെ ഈ ആത്മകഥയും ആസ്വാദ്യകരമായ വായനാനുഭവമാണ് നൽകുന്നത്.

‘പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്. കഠിനമായ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്, ദുഃഖംമൂലം കഠിനമായി വേദനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടുപോലും എനിക്കപ്പോഴും തികഞ്ഞ ബോദ്ധ്യമുണ്ട്,  ജീവനോടെയിരിക്കുകയെന്നത് മഹത്തായ ഒരു സംഗതിയാണെന്ന്’ എന്ന വരികൾ ജീവിതത്തോട് അഗത കാത്തുസൂക്ഷിച്ച ശുഭാപ്തിവിശ്വാസം വെളിപ്പെടുത്തുന്നു.

തന്റെ വീടിനോടും മാതാപിതാക്കളോടും സഹോദരങ്ങളോടും ഉള്ള അഗതയുടെ അടുപ്പത്തിന്റെ വിശദമായ ചിത്രം ഈ പുസ്തകം വായനക്കാർക്ക് നൽകുന്നുണ്ട്. അഗതയെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വായിക്കേണ്ടത് ഇതാണ്. അഗത തന്നെ അവരുടെ കഥ നമ്മോട് പറയും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.