DCBOOKS
Malayalam News Literature Website

ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി കെ.എല്‍.എഫ് വേദിയില്‍ ഫ്‌ളെമിങ്കോ നൃത്തം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം സ്‌പെയിനില്‍നിന്നെത്തിയ കലാസംഘത്തിന്റെ ഫ്‌ളെമിങ്കോ നൃത്തശില്പാവതരണം ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി മാറി. സ്‌പെയിനിലെ Teatro Flamengo അവതരിപ്പിച്ച നൃത്തശില്പത്തില്‍ ഉറുസുല മൊറീനോ പ്രധാന നര്‍ത്തകിയായപ്പോള്‍ ആന്റോണിയോ ആന്‍ഡ്രാഡേ, മിഗ്വല്‍ സോടെലോ, റോസിയെ മയോരാല്‍, പാബ്ലോ ഒലിവിയ എന്നിവര്‍ പശ്ചാത്തലമൊരുക്കി.ഫ്‌ളെമിങ്കോ നൃത്തത്തെക്കുറിച്ചുള്ള ആധികാരികമായ വിവരണത്തിനു ശേഷം ആരംഭിച്ച പ്രകടനം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

Comments are closed.