DCBOOKS
Malayalam News Literature Website

ഫാ. ജോസഫ് വലിയതാഴത്ത് അന്തരിച്ചു

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടറായിരുന്നു

 

 

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടറായിരുന്ന ഫാ. ജോസഫ് വലിയതാഴത്ത് (69) അന്തരിച്ചു. 1984 ലാണ് അദ്ദേഹം  കേരളം മുഴുവന്‍ അറിയപ്പെടുന്ന ദര്‍ശന സാംസ്‌കാരിക കേന്ദ്രം കോട്ടയത്ത് ആരംഭിച്ചത്. ആ വര്‍ഷം ഫാ. ജോസഫ് വലിയതാഴത്തിന്റെ നേതൃത്വത്തില്‍ ചെറുതായി ആരംഭിച്ച ദര്‍ശന പുസ്തകമേള പിന്നീട് വളര്‍ന്ന് വലുതായി തുടര്‍ച്ചയായി നടത്തപ്പെടുന്ന ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായി മാറുകയായിരുന്നു.

പുളിയന്‍മല നവദര്‍ശന ഡീ അഡിക്ഷന്‍ സെന്ററിന്റെ ഡയറക്ടറായും ഫാദര്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി പ്രത്യാശ ഭവനിലായിരുന്നു താമസം. പാലാ രൂപതയിലെ കാഞ്ഞിരത്താനം ഇടവകയിൽ പരേതരായ പൈലി-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1952 ഏപ്രിൽ 12 ന് ജനിച്ചു. സി.എം.ഐ. സഭയില്‍ ചേര്‍ന്ന അദ്ദേഹം 1974 മെയ് 16-ാം തീയതി ആദ്യവ്രതം സ്വീകരിച്ച് 1982 ഏപ്രില്‍ 20-ാം തിയതി പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ജോസഫച്ചന്‍ കോട്ടയം പ്രവിശ്യയുടെ സാമൂഹ്യക്ഷേമവകുപ്പ് കൗണ്‍സിലര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments are closed.