DCBOOKS
Malayalam News Literature Website

പുസ്‌തക പ്രസിദ്ധീകരണത്തിൽ ഓണ്‍ലൈന്‍ പരിശീലനം; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ബുക്ക് പബ്ലിഷിംഗ് കോഴ്‌സിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. നവംബര്‍ 6 മുതല്‍ 30 ജനുവരി 2022 വരെയാണ് ഓണ്‍ലൈന്‍ പരിശീലനം. ഹരിയാന മഹേന്ദര്‍ഗഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിമായി സഹകരിച്ചാണ് പരിശീലനം.

പ്രസാധനരംഗത്തേക്ക് മികച്ച പ്രൊഫഷണലുകളെ സംഭാവനചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അഭിരുചിയും പരിശ്രമശീലവുമുള്ളവര്‍ക്ക് ഏറെ പ്രഫഷനല്‍ സാധ്യതയുള്ള പുസ്തക പ്രസിദ്ധീകരണ രംഗത്തേക്കു കടക്കാന്‍ വേണ്ട അവശ്യകാര്യങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ എല്ലാ വാരാന്ത്യങ്ങളിലുമാകും ക്ലാസുകള്‍ ലഭ്യമാകുക. 5,000 രൂപയാണ് ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

 

 

Comments are closed.