DCBOOKS
Malayalam News Literature Website

മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല !

ട്വിറ്ററിലൂടെ ഇസ്രയേല്‍ ഭീകരതക്കെതിരെ പോരാട്ടം നടത്തിയ പലസ്തീനിലെ പെണ്‍കുട്ടിയുടെ ‘ഫറാ ബക്കർ : മറ്റൊരു യുദ്ധത്തിന് സാക്ഷിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ഇപ്പോൾ പ്രിയവായനക്കാർക്ക് ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. പുസ്തകം ഡിജിറ്റൽ രൂപത്തിലും ലഭ്യമാണ്. ബിജീഷ് ബാലകൃഷ്ണനാണു പുസ്തകം രചിച്ചിരിക്കുന്നത്.

ദുരിതമുഖത്തുനിന്നും ആരെങ്കിലും ഒരാൾ ആർജ്ജവത്തോടെ ഉയിർത്തെഴുന്നേറ്റുവന്ന് വിളിച്ചുപറയുമ്പോൾ മാത്രമാണ് Textനാം അതുവരെ കേട്ടതൊന്നും സത്യമായിരുന്നില്ലെന്നും യാഥാർത്ഥ്യങ്ങൾ സ്ഥാപിത താത്പര്യങ്ങൾക്കു കീഴിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കുക. അങ്ങനെയൊരു ശബ്ദമാണ് ഗസയിലെ അൽ ശിഫാ ആശുപത്രിക്കെതിർവശത്തെ സ്വവസതിയിൽ ഇരുന്നുകൊണ്ട് ഫറാ ബക്കർ എന്ന പെൺകുട്ടി അയച്ച ട്വീറ്റുകളിൽനിന്നും നാം കേട്ടത്.

ആളുകൾ യഥാർത്ഥ വസ്തുത അറിയണമെന്നേ എനിക്കുള്ളൂ. അതിനുവേണ്ടിയാണ് ഞാനെഴുതുന്നത് എന്ന് ഫറാ ബക്കർ പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്.

ഫലസ്തീനിലെ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിയുടെ ഭീകരത വിവരിച്ചുകൊണ്ടുള്ള 16 കാരിയുടെ ട്വിറ്റര്‍ പോസ്റ്റുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകശ്രദ്ധ നേടിയിരുന്നു. ഫറാ ബക്കര്‍ എന്ന ഗസയിലെ പെണ്‍കുട്ടിയാണ് ട്വിറ്ററിലൂടെ ഭീകരദൃശ്യങ്ങളും വിവരണങ്ങളും തത്സമയം ലോകത്തെ അറിയിച്ചത്. ലോകം ഫലസ്തീനിലെ കൂട്ടക്കുരുതിയുടെ നേര്‍ക്കാഴ്ചകള്‍ പലതും കണ്ടത് ഫറായുടെ ട്വീറ്റുകളിലും കൂടിയായിരുന്നു. അവളുടെ ട്വീറ്റുകളുടേയും ഫോട്ടോകളിലൂടെയും യുദ്ധത്തിന്റെ ഭീകരത നാടറിഞ്ഞു. അന്താരാഷട്ര മാധ്യമങ്ങള്‍ പോലും ഫറായുടെ ട്വീറ്റുകള്‍ ശ്രദ്ധിച്ചു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.