DCBOOKS
Malayalam News Literature Website

നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നാടകസംവിധായനും സിനിമാ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. അരനൂറ്റാണ്ടിലേറെ കാലമായി നാടകരംഗത്ത് സജീവമായിരുന്നു കരകുളം ചന്ദ്രന്‍. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

മലയാള പ്രൊഫഷണല്‍ നാടകവേദിയില്‍ നടനായും സംവിധായകനായും സംഘാടകനായും നിറഞ്ഞുനിന്നിരുന്ന കരകുളം ചന്ദ്രന്‍ സംസ്ഥാനസര്‍ക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

1986-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരകുളം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധേയമാണ്.

Comments are closed.