DCBOOKS
Malayalam News Literature Website

മുന്‍ എം.എല്‍.എ റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ റോസമ്മ ചാക്കോ(94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം.

സി.ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17-നായിരുന്നു റോസമ്മ ചാക്കോയുടെ ജനനം.ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു.കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ റോസമ്മ ചാക്കോയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Comments are closed.