DCBOOKS
Malayalam News Literature Website

വെയ്ല്‍സിന്റെ സാഹിത്യക്കാഴ്ചകളുമായി #KLF 2019

ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 10 മുതല്‍ ആരംഭിക്കുകയാണ്. കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. വെല്‍ഷ് സാഹിത്യ
ത്തെയും സംസ്‌കാരത്തെയും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്താനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

കൂടാതെ ഏഷ്യ, അമേരിക്ക, യൂറോപ്പ് വന്‍കരകളിലെ ശ്രീലങ്ക, സ്‌പെയ്ന്‍, സ്വീഡന്‍, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, അമേരിക്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നായി നിരവധി എഴുത്തുകാരും പണ്ഡിതരും ഇത്തവണത്തെ കെ.എല്‍.എഫില്‍ പങ്കെടുക്കാനെത്തുന്നു. അവര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ രാമചന്ദ്ര ഗുഹ, അരുന്ധതി റോയി, ഹര്‍ഷ് മന്ദിര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ജീത് തയ്യില്‍, പി. സായ്‌നാഥ്, മികി ദേശായ്, അനിത നായര്‍,കരണ്‍ ഥാപര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്. പിള്ള, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, റസൂല്‍ പൂക്കുട്ടി, ഗൗര്‍ ഗോപാല്‍ദാസ്, അമീഷ് ത്രിപാഠി തുടങ്ങിയവരും കവികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ ചിന്തകര്‍, കലാകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിമര്‍ശകര്‍, പരിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍, നടന്മാര്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, കേരളത്തിലെ മൂന്നു തലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ എന്നിവരും ഒത്തുചേരുന്നു. സമകാലിക ശാസ്ത്രത്തെക്കുറിച്ച് ഇന്ത്യയിലെ പ്രശസ്ത ശാസ്ത്രജ്ഞരുടെ ചര്‍ച്ചകളുമുണ്ട്.

കെ.എല്‍.എഫില്‍ ഇത്തവണ മറാത്തി ഭാഷയിലെ പ്രശസ്ത സാഹിത്യകാരന്മാരും പങ്കെടുക്കുന്നു. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍, തുടങ്ങി മറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് കെ.എല്‍.എഫ് വേദിയില്‍ പരിചയപ്പെടുത്തുന്നത്.കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.