DCBOOKS
Malayalam News Literature Website

കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം ആഴത്തിലറിയാന്‍ ഇതാ 8 ചരിത്രപുസ്തകങ്ങള്‍!

Rush Hours
Rush Hours

എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തകങ്ങളും മലയാള സാഹിത്യത്തില്‍ പലപ്പോഴായി പുറത്തിറങ്ങിയിട്ടുണ്ട്. അതിലേറെയും വിവര്‍ത്തന പുസ്തകങ്ങളും. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തെ ആഴത്തിലറിയാനും പഠിക്കാനും സഹായിക്കുന്ന 8 കൃതികളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന ചരിത്രപുസ്തകങ്ങളെ പരിചയപ്പെടാം

Textഇന്ത്യ ഗാന്ധിക്കു ശേഷം, രാമചന്ദ്ര ഗുഹ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന.

ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, മനു എസ് പിള്ള ഒരു പിടി ചരിത്ര Textപുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്‍ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില്‍ ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില്‍ അല്ലെങ്കിലും മറ്റു രണ്ടുപേര്‍ ചരിത്രത്തില്‍ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തില്‍ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.ചരിത്രത്തില്‍ നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതില്‍ പറഞ്ഞു വെയ്ക്കുന്നു.

Textനമ്മുടെ ലോകം നമ്മുടെ ഇന്ത്യ, ശശി തരൂര്‍, സമീര്‍ ശരണ്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീര്‍ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്‍, ആഗോള വികസന അജന്‍ഡ, സൈബർ സ്പേസ്, ആഗോളവത്‌കരണം,നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്‍ച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നൽകേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിവര്‍ത്തനം: സെനു കുര്യന്‍ ജോര്‍ജ്‌.

ആദിമ ഇന്ത്യാചരിത്രം, റൊമില ഥാപ്പര്‍ പൗരാണിക ഇന്ത്യയിൽ അരങ്ങേറിയ Textസംഭവവികാസങ്ങൾക്കുമേൽ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വർത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുൻ നിർത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തിൽ വസ്തുതകളെ വിവരിക്കുന്നു്യുെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥ ത്തിന്റെ യഥാർത്ഥ മൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാൽ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പർ ഈ ഗ്രന്ഥത്തിൽ.

പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം, ഉപിന്ദര്‍ സിങ് ആദിമ Textഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രീയം, സമൂഹം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വശാസ്ത്രം, മതം, കല, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള വിശകലങ്ങളും ചർച്ചകളും വൈവിധ്യമാർന്ന വിവരണത്തിൽ ഈ ചരിത്രരചന മനോഹരമായി ഇഴചേർത്തെടുത്തിരിക്കുന്നു. ലക്ഷക്കണക്കിനു വർഷത്തെ ഉപഭൂഖണ്ഡത്തിലെ ജനജീവിതത്തിനെ ഉജ്ജ്വലമായി അവതരിപ്പിക്കുകയാണ് ഈ അനന്യ രചന. പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകൾ, കരകൗസലവസ്തുക്കൾ, ലിഖിതങ്ങൾ, നാണയങ്ങൾ എന്നിവയുടെ സൂഷ്മവിശകലങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി. ഇന്ത്യയുടെ മഹത്തും സമ്പന്നവുമായ ഭൂതകാലത്തെ അകക്കണ്ണിൽ കാണാനും വിശദമായി അറിയാനും ചരിത്രവായനയെ ആവേശകരമായ ഒരു അനുഭവമാക്കാനും ഈ കൃതി ഓരോ വായനക്കാരെയും സഹായിക്കുമെന്നത് തീർച്ചയാണ്. ഈ കൃതിയുടെ പ്രധാന സവിശേഷതകൾ 350-ൽപ്പരം വർണ്ണ ചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും ആധിക വായനകൾക്കും ചർച്ചകൾക്കും സഹായകരമാകുന്ന വിവരങ്ങൾ പ്രത്യേക കളങ്ങളിൽ നൽകിയിരിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക ദേശീയത ഉയര്‍ച്ചയും വളര്‍ച്ചയും, ബിപിന്‍ ചന്ദ്ര ബ്രിട്ടീഷ് Textഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപന്‍ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത്. അക്കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നുകാട്ടുന്നു. വിവര്‍ത്തനം : എ പി കുഞ്ഞാമു

Textകേരളചരിത്രം, എ ശ്രീധരമേനോന്‍ കേരളചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഈ പുസ്തകം കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്‌കൃതകൃതിയായ ഐതരേയ ആരണ്യകം മുതൽ കേരള ചരിത്രവുമായി പരാമർശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളേയും പരിശോധിച്ചശേഷം രചിച്ചിട്ടുള്ള ഈ പുസ്തകത്തിലൂടെ ചരിത്രപഠിതാക്കൾക്കും സാമാന്യജനങ്ങൾക്കും കേരളചരിത്രത്തെ മനസ്സിലാക്കാൻ സാധിക്കുന്നു. Keralacharithram analyses the history of Kerala in a appropriate way and present it in a simple language.

മലബാര്‍ കലാപം 1921-22, എം ഗംഗാധരന്‍ കര്‍ഷകകലാപം, സാമുദായികകലാപം, Textവര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-’22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ഗംഗാധരന്‍. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.

 

Comments are closed.