DCBOOKS
Malayalam News Literature Website

ബാബു ജോണിന്റെ ‘ശ്രീഖണ്ഡ് കൈലാസയാത്ര’; ഇ-ബുക്ക് പ്രകാശനം ഇന്ന്

ബാബു ജോണിന്റെ ‘ശ്രീഖണ്ഡ് കൈലാസയാത്ര’ എന്ന പുസ്തകത്തിന്റെ ഇ-ബുക്ക് പ്രകാശനം ഇന്ന്. ‘കോവിഡും യാത്രയും’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഇ-ബുക്ക് പ്രാകാശനം ചെയ്യും. ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ യാത്രകളിലൊന്നായ ശ്രീഖണ്ഡ് മഹാദേവ് കൈലാസത്തിലേക്ക് മഞ്ഞുമൂടിയ വഴികളിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ്  ബാബു ജോണിന്റെ ‘ശ്രീഖണ്ഡ് കൈലാസയാത്ര’.

ഇന്ന് (12 സെപ്തംബര്‍ 2020) വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന വെബിനാര്‍ എംഎ ബേബി ഉദ്ഘാടനം ചെയ്യും. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വെബിനാറിന്റെ ഭാഗമാകും.

വെബിനാറില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക

‘ശ്രീഖണ്ഡ് കൈലാസയാത്ര’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ബാബു ജോണിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.