DCBOOKS
Malayalam News Literature Website

ഭൗതികവും സാംസ്‌കാരികവുമായ ജീവിതത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന കൃതികള്‍!

Rush Hours
Rush Hours

ഭൗതികവും സാംസ്‌കാരികവുമായ ജീവിതത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.
23% മുതല്‍ 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന 8 കൃതികളെ പരിചയപ്പെടാം

തിരുക്കുറള്‍, തിരുവള്ളുവര്‍ സര്‍വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥം. ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന, ഏതിരുട്ടിലും നക്ഷത്രത്തിരികാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകള്‍ അടങ്ങിയിരിക്കുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു. വിവര്‍ത്തനം: എസ് രമേശന്‍ നായര്‍

ഐതീഹ്യമാല ,കൊട്ടരാത്തില്‍ ശങ്കുണ്ണി ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

ഭാഗവതകഥ, കമലാ സുബ്രഹ്മണ്യം മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു. – വിവര്‍ത്തനം: ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്‌

ജയമഹാഭാരതം, ദേവ്ദത് പട്‌നായ്ക് ആകാശത്തിനുമേലേ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനുംമേലേ വൈകുണ്ഠം. ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു നിങ്ങളെ നയിക്കുന്നു, മറ്റൊരാള്‍ വൈകുണ്ഠത്തിലേക്കു നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഠത്തില്‍ നിങ്ങള്‍ എന്നേക്കും സൗഖ്യമനുഭവിക്കും, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്നിടത്തോളവും. എന്താണ് ജയയും വിജയയും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയാല്‍ മഹാഭാരതകാവ്യത്തിലെ നിഗൂഢതയും നിങ്ങള്‍ക്ക് പരിഹരിക്കാനാവും. ഭാരതത്തിന്റെ മഹേതിഹാസമായ മഹാഭാരതത്തിന്റെ പ്രാദേശിക മാറ്റങ്ങളെ ഒരൊറ്റ നൂലില്‍ ചേര്‍ത്തെടുക്കുകയാണ് ദേവ്ദത് പട്‌നായ്ക്. ഗ്രന്ഥകാരന്‍ സ്വയം വരച്ച രേഖാചിത്രങ്ങളും ഇതിഹാസസംന്ധിയായ ഓരോ വിശദാംശങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും ഈ ഗ്രന്ഥത്തെ സവിശേഷമാക്കുന്നു.

മഹാഭാരതകഥ, കമലാ സുബ്രഹ്മണ്യം ആധുനിക കാലത്തെ വായനക്കാരന് ആസ്വാദ്യകരമായ വിധത്തില്‍ ഇതിഹാസപുരാണങ്ങള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് കമലാ സുബ്രഹ്മണ്യത്തിന്റെ മഹാഭാരതകഥ. മൂലഗ്രന്ഥത്തിന്റെ അതേക്രമത്തില്‍ തന്നെ പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ ജനപ്രിയമാക്കുന്നത്. പാണ്ഡവ കൗരവന്മാരുടെ പ്രസിദ്ധമായ ആ കുടുംബകഥ മികച്ച നോവലുകള്‍ എന്ന പോലെ പുസ്തകത്തില്‍ വായനക്കാരന് മുന്നില്‍ ഇതള്‍ വിരിയുന്നു. കമലാ സുബ്രഹ്മണ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ്.

അദ്ധ്യാത്മ രാമായണം, തുഞ്ചത്ത് എഴുത്തച്ഛന്‍ ഭക്തകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണമെന്ന സംസ്‌കൃതകൃതിയെ ഉപജീവിച്ച് മലയാളത്തില്‍ കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ച കൃതി, അദ്ധ്യാത്മ രാമായണം ‘.

മഹാഭാരത പര്യടനം, തുറവൂര്‍ വിശ്വംഭരന്‍ ഒരു പൗരാണിക കഥയെടുത്ത് കല്പിത സംഭവ ങ്ങളും കൂട്ടിച്ചേര്‍ത്ത് വിശ്രമസമയത്ത് വായിച്ചു രസിക്കാന്‍ രചിച്ച ആഖ്യാനോപാഖ്യാനസഹിത മായ ഒരു നിര്‍ലക്ഷ്യകാവ്യമല്ല മഹാഭാരതം. മഹാഭാരതം വായിക്കുന്നയാള്‍ ഉപനിഷദ്ദര്‍ശനം വായിക്കുന്നു. ഉപനിഷദ്ദര്‍ശനം വായിക്കുന്നയാള്‍ വേദം വായിക്കുന്നു. വേദം വായിക്കുന്നയാള്‍ അയാളുടെ വായന പൂര്‍ണ്ണമാണെങ്കില്‍ വേദാന്തര്‍ഗതമായ ലോകസത്യം സാക്ഷാത്കരി ക്കുന്നു. ഋഷിപ്രോക്തമായ വിശ്വമഹാകാവ്യത്തിലേക്ക ്, ലോകസത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് വഴിതുറക്കുന്ന ഗ്രന്ഥം.

ശ്രീമഹാഭാഗവതം, തുഞ്ചത്ത് എഴുത്തച്ഛന്‍ ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവത ത്തിൻറെ താത്പര്യം. അവതാരം മുതൽ സ്വർഗ്ഗാ രോഹണം വരെയുള്ള ശ്രീകൃഷ്ണ ചരിതമാണ് ഭാഗവതത്തിലെ ഉള്ളടക്കം. രൂപത്തിലും ഭാവത്തിലും ഒരുപോലെ സൗകുമാര്യം മുറ്റി നിൽക്കുന്ന ഇത്തരം ഒരു ജീവചരിത്രം ഭാഗവതത്തിലല്ലാതെ മറ്റൊരു പുരാണത്തിലും ദൃശ്യമല്ല. ഏതൊരു ഭാരതീയൻറെയും നിത്യപാരായണത്തിനുതകുന്ന ഈ മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ടു രൂപത്തിൽ നമുക്കു സമ്മാനിച്ചിരിക്കുന്നു.

Comments are closed.