DCBOOKS
Malayalam News Literature Website

കവി സച്ചിദാനന്ദന്റെ കവിതയുടെ സംഗീത ആവിഷ്‌ക്കാരം ‘കോഴിപങ്ക്’ ; ടീസര്‍ പുറത്ത്

പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതയുടെ സംഗീത ആവിഷ്‌ക്കാരമായ ‘കോഴിപങ്കി’ന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് ‘കോഴിപങ്കി’ന്റെ ടീസര്‍ റിലീസ് ചെയ്തത്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന സംഗീത ആല്‍ബത്തിന്റെ ടീസറില്‍ ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനുമാണ് പ്രത്യക്ഷപ്പെടുന്നത്.

സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്’ എന്ന കവിതയുടെ സംഗീതാവിഷ്‌ക്കാരം അതേപേരില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് മൂഹ്‌സിന്‍പരാരിയാണ്. ശേഖര്‍ മേനോന്‍ തന്നെയാണ് കവിതയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചത് ശ്രീനാഥ് ഭാസിയാണ്. ‘ദ റൈറ്റിംഗ് കമ്പനി’ എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് സംഗീത വിഡിയോ പുറത്തിറങ്ങുക.

സച്ചിദാനന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.