DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ജി ആര്‍ ഇന്ദുഗോപന്‍

G R INDUGOPAN
G R INDUGOPAN

ഡിസി ബുക്സ് Author In Focus-ൽ ഈ വാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജി ആര്‍ ഇന്ദുഗോപന്‍. കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ കൃതികളെ അടുത്തറിയാന്‍ ഈ വാരം സാധിക്കും.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച്

1974 ഏപ്രില്‍ 19-ന് ജനനം. കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗല്‍ സ്വദേശി. കൃതികള്‍: ഭൂമിശ്മശാനം, കൊടിയടയാളം, ഐസ് -1960c, മുതലലായനി 100% മുതല, വെള്ളിമൂങ്ങ (നോവലുകള്‍), ബീജബാങ്കിലെ പെണ്‍കുട്ടി, ഒറ്റക്കാലുള്ള പ്രേതം (നോവലെറ്റുകള്‍), ഇരുട്ടുപത്രാധിപര്‍, രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍ (കഥാസമാഹാരങ്ങള്‍), തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ (ജീവചരിത്രം), അപസര്‍പ്പക നോവല്‍ പ്രഭാകരന്‍ പരമ്പരയില്‍ മൂന്നു പുസ്തകങ്ങള്‍. ‘ചിതറിയവര്‍’ എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതി. ‘അപ് ആന്‍ഡ് ഡൗണ്‍’ എന്ന സിനിമയുടെ സംഭാഷണം. ‘ഒറ്റക്കയ്യന്‍’ എന്ന ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ഈ ചിത്രത്തിന് 2007-ലെ രണ്ടു സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നവാഗതസംവിധായകനുള്ള ജേസി ഫൗണ്ടേഷന്‍ പുരസ്‌കാരവും ലഭിച്ചു. കുങ്കുമം നോവല്‍-കഥ അവാര്‍ഡുകളും അബുദാബി ശക്തി അവാര്‍ഡ്, ആശാന്‍ പ്രൈസ്, ചെറുകഥയ്ക്ക് കേരള സാഹിത്യഅക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, കേളി വി.പി. ശിവകുമാര്‍ അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചു.

പ്രധാന കൃതികള്‍

നോവല്‍
മണല്‍ജീവികള്‍, മുതലലായനി 100% മുതല, ഐസ് -1960C, ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയിലൊരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച്, കാളിഗണ്ഡകി
കഥകള്‍
ഇരുട്ടുപത്രാധിപര്‍, കൊല്ലപ്പാട്ടി ദയ
ജീവചരിത്രം
തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ (മണിയന്‍പിള്ളയോടൊത്ത്), കള്ളന്‍ ബാക്കി എഴുതുമ്പോള്‍ (മണിയന്‍പിള്ളയോടൊത്ത്), പന്തുകളിക്കാരന്‍ : വരുണ്‍ ചന്ദ്രന്റെ ആത്മകഥ
യാത്രാവിവരണം
സ്‌പെസിബ-റഷ്യന്‍ യുവത്വത്തിനൊപ്പം

ജി ആര്‍ ഇന്ദുഗോപന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ജി ആര്‍ ഇന്ദുഗോപന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.