DCBOOKS
Malayalam News Literature Website

കൊട്ടാരക്കര ‘പുലമണ്‍ പ്ലാസ’യില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍

മാര്‍ച്ച് 16 മുതല്‍ കൊല്ലം കൊട്ടാരക്കരയില്‍ ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ ആരംഭിക്കുന്നു. കൊട്ടാരക്കര കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സിലുള്ള പുലമണ്‍ പ്ലാസയിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ബുക്ക്‌സ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. 50 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. മാര്‍ച്ച് 25ന് മേള സമാപിക്കും.

 

 

 

Comments are closed.