DCBOOKS
Malayalam News Literature Website

മനുഷ്യരാശിക്ക് നാശം വിതയ്ക്കാന്‍ ‘ഡിസീസ് എക്‌സ്’ എന്ന മഹാരോഗം വരുന്നു

മനുഷ്യരാശിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന ഡിസീസ് എക്‌സ്’ എന്ന മഹാരോഗം വരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ മഹാമാരി പട്ടികയിലുള്ള എബോള, സീക്ക, ലാസ, ഫീവര്‍, സാര്‍സ് എന്നിവയെ വെല്ലുന്നതാകും ‘ഡിസീസ്’ എക്‌സ് എന്ന് സംഘടന മുന്നറിയിപ്പു നല്‍കുന്നു.

മൃഗങ്ങളിലാണ് ഈ രോഗാണു കാണപ്പെടുക. ഇത് മനുഷ്യരിലേയ്ക്ക് വ്യാപിക്കപ്പെട്ടാന്‍ മനുഷ്യ കുലത്തിന്റെ വിനാശം ഉറപ്പെന്നാണ് വിലയിരുത്തല്‍.രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം രോഗം പെട്ടെന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സംഘടന വിലയിരുത്തി.

ഡിസീസ് എക്‌സിനെ പ്രതിരോധിക്കാനുള്ള വഴികള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന കമ്മറ്റി വക്താവ് ജോണ്‍ റോട്ടിഗന്‍ പ്രതികരിച്ചു. അതേസമയം, ഡിസീസ് എക്‌സ് രോഗാണുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തിരിച്ചറിയാനോ പഠന സംഘത്തിന് കഴിഞ്ഞിട്ടില്ല.

Comments are closed.