DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR, മൂന്നു മണിക്കൂറിൽ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു 8 ബെസ്റ്റ് സെല്ലേഴ്സ് !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 4മണി മുതൽ 7മണി വരെ വായനക്കാരെ തേടിയെത്തുക.

പുസ്തകപ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച ബെസ്റ്റ് സെല്ലേഴ്സ് 30 ശതമാനം വിലക്കുറവിൽ ഈ മൂന്ന് മണിക്കൂർ സമയം വായനക്കാർക്ക് സ്വന്തമാക്കാം.

ഇപ്പോൾ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ഓർഡർ ചെയ്യൂ, വരൂ പുസ്തകങ്ങളുടെ വീടൊരുക്കാം. ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • നിഷ്‌കളങ്കമായ തൃശ്ശൂര്‍ ഭാഷയില്‍ ലളിതവും ഹൃദ്യവുമായി കുറിച്ചിട്ട കൗതുകമുണര്‍ത്തുന്ന അനുഭവങ്ങള്‍, ദീപാ നിശാന്തിന്റെ ‘നനഞ്ഞു തീർത്ത മഴകൾ’
  • ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ് ചരിത്രം സൃഷ്ടിച്ച ഡാവിഞ്ചി കോഡിന്റെ രചയിതാവ് ഡാൻ ബ്രൗണിന്റെ നോവൽ ‘മാലാഖമാരും ചെകുത്താന്മാരും’
  • അനുഭവങ്ങളുടെ പൊള്ളുന്ന ജീവിതക്കാഴ്ചകള്‍, സാറാ ജോസഫിന്റെ ‘ബുധിനി
  • നാടോടിക്കഥകളുടെ മാന്ത്രിക ലോകത്തിലൂടെ നിങ്ങളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ഗൗരി രേഖയുടെ ‘TIMELESS FAIRY TALES’
  • ചരിത്രാതീതകാലംതൊട്ട് മുഗള്‍ സാമ്രാജ്യസ്ഥാപനംവരെയുള്ള ഇന്ത്യയുടെ സംഭവബഹുലവും വര്‍ണ്ണോജ്ജ്വലവുമായ ചരിത്രം , പ്രൊഫ.എ. ശ്രീധരമേനോന്റെ ‘ഇന്ത്യ ചരിത്രം ‘
  • സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതി, സിമോണ്‍ ദി ബൊവയുടെ ‘സെക്കന്റ് സെക്സ് ‘
  • സ്വപനങ്ങളെ ജീവിതത്തില്‍ ഫലപ്രദമാക്കാനും ജീവിതത്തിലുടനീളം പ്രസരിപ്പോടെ മുന്നേറാനും സഹായിക്കുന്ന ഏഞ്ചല ഡോനോവന്റെ ‘അഭിലാഷം
  • മാൽഗുഡിയിലെ അച്ചടിശാല ഉടമസ്ഥൻ നടരാജന്റെയും കൂട്ടുകാരുടെയും ശാന്തമായ ജീവിതത്തിലേക്ക് ടാക്‌സിഡർമിസ്റ്റായ വാസുവിന്റെ കടന്നുവരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഉദ്വേഗത്തിന്റെ രസച്ചരടിൽ കൊരുത്ത കൃതി , ആർ കെ നാരായണിന്റെ ‘മാൽഗുഡിയിലെ നരഭോജി ‘

Comments are closed.