DCBOOKS
Malayalam News Literature Website

സംവാദ പരമ്പര ഇന്ന് മുതൽ

ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്കായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര ഇന്ന് (19 മെയ് 2021 ) മുതൽ. ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ വിഷയങ്ങളിലായി നടക്കുന്ന സംവാദങ്ങളില്‍ എം.മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍, എസ് ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ്, ലിജീഷ് കുമാര്‍, പി.എഫ്. മാത്യൂസ്, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും.

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ എന്ന വിഷയത്തിലെ സംവാദത്തോടുകൂടിയാണ് ഇന്ന് സംവാദപരമ്പരയ്ക്ക് തുടക്കം കുറിക്കുക.  വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സംവാദത്തില്‍ ഇന്ന് എം മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുക്കും.

ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് തത്സമയം ആസ്വദിക്കാവുന്നതാണ്.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.