DCBOOKS
Malayalam News Literature Website

ജോർജ് ഓണക്കൂറിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം!

നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ, തിരക്കഥാകൃത്ത്, സാഹിത്യവിമർശകൻ, ഗവേഷകൻ, കോളജ് അധ്യാപകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയ ഡോ. ജോർജ് ഓണക്കൂറിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

മൂവാറ്റുപുഴയിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച്, ജീവിതത്തിന്റെ വ്യത്യസ്ത പടവുകൾ അന്തസ്സായി ചവിട്ടിക്കയറി, തൊട്ടതിലെല്ലാം ഓണക്കൂർ സ്പർശത്തോടെ, തിരുവനന്തപുരം നഗരത്തിൽ സ്ഥിരവാസമാക്കിയ ഓണക്കൂറിന്റെ ജീവിതകഥ പാരായണക്ഷമവും ജീവിതാനുഭവങ്ങളാൽ സമ്പുഷ്ടവുമാണ്.

മലയാളത്തിലെ ആദ്യത്തെ ക്യാംപസ് സിനിമയായ ഉൾക്കടൽ ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. സാഹിത്യ അക്കാദമി അവാർഡ്, ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, യമനം എന്ന ചലച്ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിൽ ലഭിച്ച പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾക്ക് ഓണക്കൂർ അർഹനായി.

ഡോ. ജോർജ് ഓണക്കൂറിന്റെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.