DCBOOKS
Malayalam News Literature Website

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.

ധനവകുപ്പ് കെ.എൻ.ബാലഗോപാലിനു ലഭിച്ചു. വ്യവസായം പി.രാജീവിനു നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ആണ്. എം.വി.ഗോവിന്ദനു എക്സൈസ്, തദ്ദേശം ലഭിച്ചു. സിപിഎമ്മിന്റെ പക്കലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജനതാദൾ എസിലെ കെ. കൃഷ്ണൻ കുട്ടിക്കു നൽകി. ജലവിഭവം കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിനു ലഭിച്ചു. ഐഎൻഎല്‍ പ്രതിനിധി അഹമ്മദ് ദേവർകോവിലിനു തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ നൽകി.

ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി.അബ്ദുറഹ്മാനു നൽകി. ആന്റണി രാജു ആണ് ഗതാഗതമന്ത്രി. വി.എൻ. വാസവനു സഹകരണവും റജിസ്ട്രേഷനും നൽകി. കെ. രാധാക‍ൃഷ്ണനു ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകൾ ലഭിച്ചു. വനംവകുപ്പ് സിപിഐയിൽനിന്ന് എൻസിപിക്കു നൽകി. എ.കെ.ശശീന്ദ്രൻ മന്ത്രിയാകും. സജി ചെറിയാൻ ഫിഷറീസ്, സാംസ്കാരിക മന്ത്രിയാകും.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍– ധനകാര്യം

വീണ ജോര്‍ജ്– ആരോഗ്യം

പി. രാജീവ്- വ്യവസായം, നിയമം

കെ.രാധാകൃഷണന്‍– ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു– ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍– തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍– സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി

ആന്റണി രാജു– ഗതാഗതം

എ.കെ. ശശീന്ദ്രന്‍– വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം

സജി ചെറിയാന്‍– ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

Comments are closed.