DCBOOKS
Malayalam News Literature Website

ജീവിതം തന്നെയാണ് എഴുതാനുള്ള ഏറ്റവും വലിയ പ്രേരണ: വി.ജെ. ജയിംസ്

ജീവിതം തന്നെയാണ് എഴുതാനുള്ള ഏറ്റവും വലിയ പ്രേരണയെന്ന് വി.ജെ. ജയിംസ്. വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ കാണുന്ന പ്രത്യക്ഷലോകത്തിനപ്പുറം ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥതലമെന്താണ് എന്നതിന്റെ ആത്മാന്വേഷണം കൂടിയാണ് തന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രം, സാഹിത്യം, എഴുത്ത്, വായന തുടങ്ങി നിരവധി ചോദ്യങ്ങളാണ് പ്രിയ എഴുത്തുകാരനോട് വായനക്കാര്‍ ചോദിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ലൈവ് വീഡിയോ സന്ദേശങ്ങളായാണ് വി.ജെ. ജയിംസ് മറുപടി നല്‍കിയത്.

ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം ഡി സി ബുക്സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് പുറത്തെത്തിയത്. 12 വര്‍ഷത്തെ തീവ്രധ്യാനത്തിന്റെ ഫലമായാണ് ‘പുറപ്പാടിന്റെ പുസ്തകം’ പിറവിയെടുത്തത് എന്ന് അദ്ദേഹം ഇന്നലെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇന്ന് വൈകുന്നേരം 4 മുതല്‍ 5 മണി വരെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി.എഫ്.മാത്യൂസാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.

വി.ജെ.ജയിംസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.