DCBOOKS
Malayalam News Literature Website

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം; യുവസാഹിത്യ ക്യാമ്പ് ജൂലൈ 4ന്

വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് 2022 ജൂലൈ 5ന് 28 വർഷം തികയുകയാണ്. ഇതോടനുബന്ധിച്ച് യുവ എഴുത്തുകാർക്കായി ‘ബഷീർ യുവ സാഹിത്യ ക്യാമ്പ്’ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നു. 15 – 30 വയസിനിടെയുള്ളവർക്ക് പങ്കെടുക്കാം. ജൂലൈ 4 ന് വൈലാലിൽ വച്ച് നടത്തുന്ന ഈ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് അവസരം ലഭിക്കുക. പങ്കെടുക്കുന്നതിനായി ‘ഞാനറിയുന്ന ബഷീർ’ എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത കുറിപ്പ് തയ്യാറാക്കി പേര് വിവരങ്ങൾ സഹിതം ജൂൺ 28-ന് മുൻപായി basheerfest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

ഡി സി ബുക്‌സ് വൈക്കം മുഹമ്മദ് ബഷീറിന്റെ  പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.