DCBOOKS
Malayalam News Literature Website

വായനാവാരത്തില്‍ ഇന്ന് പി.എഫ്.മാത്യൂസിനോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍  ഇന്ന് (24 ജൂണ്‍ 2022) പി.എഫ്.മാത്യൂസ് പങ്കെടുക്കും.

നാളെ എസ് ഹരീഷ് പരിപാടിയുടെ ഭാഗമാകും. ശ്രീപാര്‍വതി, ലാജോ ജോസ്, പ്രശാന്ത് നായര്‍, വി.ജെ. ജയിംസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പരിപാടിയിൽ പങ്കെടുത്തു.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.

Comments are closed.