DCBOOKS
Malayalam News Literature Website

വായനാവാരത്തില്‍ ഇന്ന് ശ്രീപാര്‍വതിയോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ ആദ്യദിനം ഇന്ന്  (20 ജൂണ്‍ 2022) മലയാളത്തിലെ യുവ എഴുത്തുകാരി ശ്രീപാര്‍വതി പങ്കെടുക്കും.

ജൂണ്‍  25 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി എഫ് മാത്യൂസ്, വി ജെ ജയിംസ്, എസ് ഹരീഷ്, ലാജോ ജോസ്, പ്രശാന്ത് നായര്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.

Comments are closed.