DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ എന്‍ പ്രഭാകരന്‍

മലയാള ചെറുകഥയിലും നോവലിലും ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ് എന്‍ പ്രഭാകരന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാൻ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഭാഷാശാസ്ത്രത്തിൽ വി.ഐ.സുബ്രഹ്മണ്യത്തിനു കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള സർക്കാർ സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.

പ്രധാനകൃതികള്‍

  • ഒറ്റയാന്റെ പാപ്പാൻ
  • ഏഴിനും മീതെ
  • പുലിജന്മം
  • ജന്തുജനം
  • ബഹുവചനം
  • തീയ്യൂർ രേഖകൾ
  • രാത്രിമൊഴി
  • കാൽനട
  • ജനകഥ
  • എൻ.പ്രഭാകരന്റെ കഥകൾ
  • ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
  • അദൃശ്യവനങ്ങൾ

Comments are closed.