DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ പി കെ ബാലകൃഷ്ണന്‍

സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണനാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ. യുക്തിഭദ്രവുമായ
നിരീക്ഷണപാടവത്തോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ.ബാലകൃഷ്ണന്റെ
എല്ലാ രചനകളും അതുല്യമാണ്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

പി.കെ. ബാലകൃഷ്ണന്‍ (1926-1991)
ചരിത്രഗവേഷകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. എറണാകുളത്തിനടുത്ത് എടവനക്കാട്ട് ജനിച്ചു. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്നതിനാല്‍ കോളജ്‌വിദ്യാഭ്യാസം മുടങ്ങി. പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. ‘ദിനപ്രഭ’യുടെ എഡിറ്റര്‍, ദീര്‍ഘകാലം ‘കേരളകൗമുദി’ പത്രാധിപസമിതിയംഗം, ‘മാധ്യമം’ ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍. കുമാരനാശാനെയും എഴുത്തച്ഛനെയുംകുറിച്ചു നടത്തിയ പഠനങ്ങള്‍ ആ മേഖലകളില്‍ പുതിയ വെളിച്ചം പരത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1974), വയലാര്‍ രാമവര്‍മ്മ അവാര്‍ഡും (1978) ലഭിച്ച ഇനി ഞാന്‍ ഉറങ്ങട്ടെ, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും തുടങ്ങിയവ കൃതികള്‍. 1991 ഏപ്രില്‍ 3-നു നിര്യാതനായി. വിശദവിവരങ്ങള്‍ക്ക്: www.pkbalakrishnan.com.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ : പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ഇനി ഞാന്‍ ഉറങ്ങട്ടെ
ലേഖനം : പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങള്‍, കേരളീയതയും മറ്റും
പഠനം :  കാവ്യകല കുമാരനാശാനിലൂടെ, ചന്തുമേനോന്‍-ഒരു പഠനം, നോവല്‍: സിദ്ധിയും സാധനയും, എഴുത്തച്ഛന്റെ കല-ചില വ്യാസഭാരതപഠനങ്ങളും, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
ജീവചരിത്രം : ടിപ്പു സുല്‍ത്താന്‍
സമാഹാരം : നാരായണഗുരു

Comments are closed.