DCBOOKS
Malayalam News Literature Website

ആനന്ദിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹം അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന ജീവിതചിത്രീകരണങ്ങള്‍ക്ക് ശ്രമിച്ചു. അതിനായി അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. ആനന്ദിന്റെ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആനന്ദിന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.