DCBOOKS
Malayalam News Literature Website

ഡി. സി ബുക്സ് വാര്‍ഷികാഘോഷ ചടങ്ങുകള്‍ മാറ്റിവെച്ചു

കോട്ടയം: ഓഗസ്റ്റ് 29-ന് തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനിരുന്ന 44-ാമത് ഡി.സി ബുക്‌സ് വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും മാറ്റിവെച്ചു. കേരളത്തിലാകമാനം അലയടിച്ച പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടികള്‍ നീട്ടിവെച്ചത്. വാര്‍ഷികാഘോഷചടങ്ങുകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Comments are closed.