DCBOOKS
Malayalam News Literature Website

കരുതലേകാന്‍ ഒത്തൊരുമിക്കുന്നു മലയാളത്തിലെ പ്രിയ എഴുത്തുകാരും ഡി.സി ബുക്‌സും

ദുരിതപ്പെയ്ത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി മലയാളത്തിലെ പ്രിയ എഴുത്തുകാരും ഡി.സി ബുക്‌സും ഒത്തൊരുമിക്കുന്നു. പല എഴുത്തുകാരും തങ്ങളുടെ റോയല്‍റ്റിയുടെ നല്ലൊരു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാനായി ഒരുങ്ങുകയാണ്.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയായ കെ.ആര്‍ മീര രചിച്ച സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അങ്ങനെ നിരവധി എഴുത്തുകാരും ഡി.സി ബുക്‌സും ഒത്തൊരുമിച്ച് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ സമാഹരിച്ചു കഴിഞ്ഞു. ഇനിയും നിരവധി എഴുത്തുകാര്‍ ഈ സംരംഭത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനും യോജിച്ച് വിഭവസമാഹരണം നടത്താനും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എഴുത്തുകാരൊക്കെയും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ കേരളജനതയെ സഹായിക്കാന്‍ ഒരുങ്ങുകയാണ്.

പ്രളയം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും കര കയറാന്‍ നമുക്ക് ഒത്തൊരുമിക്കാം, നാടിന്റെ ശോഭനമായ ഭാവിക്കായി കരുതലേകാം. അതിജീവിക്കാം ഈ പ്രതിസന്ധിയെ… തളരാതെ മുന്നോട്ട്…

Comments are closed.