DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ 47 പുസ്തകങ്ങള്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു

മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട്  47 വര്‍ഷം പൂര്‍ത്തിയായി. 47 വർഷം പിന്നിട്ട് ഡി സി ബുക്‌സ്  47-ാം വാർഷികം ആഘോഷിക്കുമ്പോൾ 47 പുതിയ പുസ്തകങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളികളുടെ വായനാലോകത്തെ സമ്പുഷ്ടമാക്കി. ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില് 47 പുതിയ പുസ്തകങ്ങള് ബെന്യാമിന് പ്രകാശനം ചെയ്തു.  ‘താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും ‘ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തി. ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരവും ചടങ്ങില്‍ ബെന്യാമിന്‍ വിതരണം ചെയ്തു. കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിനായിരുന്നു പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

വീഡിയോ കാണാം

 

Comments are closed.