DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറിയുടെ ഇടപെടലുകള്‍ ആധുനിക മലയാള സംസ്‌കൃതിയുടെ തന്നെ ആധാരങ്ങളിലൊന്നായി മാറി: സുനില്‍ പി ഇളയിടം

ആധുനിക മലയാള സംസ്‌കൃതിയുടെ തന്നെ ആധാരങ്ങളിലൊന്നായി മാറിയ ഇടപെടലുകളായിരുന്നു ഡി സി കിഴക്കെമുറിയുടേതെന്ന് സുനില്‍ പി ഇളയിടം. ‘താര്‍ക്കിക ബ്രാഹ്‌മണ്യവും സംവാദാത്മക ജനാധിപത്യവും’ എന്ന വിഷയത്തില് 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ അവബോധത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായി തീര്‍ന്ന സാമഗ്രിയായി പുസ്തകം മാറിത്തീര്‍ന്നു. അത്തരം പുസ്തകങ്ങളെ മലയാളിയുടെ ജീവിതബോധത്തിലേയ്ക്കും മലയാളിയുടെ സാംസ്‌കാരികജീവിതത്തിലേയ്ക്കും ഏറ്റവുമധികം കടത്തിക്കൊണ്ടുവന്ന ഒരാളായിരുന്നു ഡിസി കിഴക്കെമുറി. സാഹിത്യ സഹകരണപ്രവര്‍ത്തന സംഘത്തിന്റെ രൂപപ്പെടല്‍ മുതല്‍ പ്രസാധക രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനവും അതിനു മുന്‍പുള്ള പ്രസാധന ശ്രമങ്ങളുമെല്ലാം ആധുനിക മലയാള സംസ്‌കൃതിയുടെ തന്നെ ആധാരങ്ങളിലൊന്നായി അദ്ദേഹത്തെ മാറ്റിത്തീര്ക്കുന്ന ഇടപെടലുകളായിരുന്നുവെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

നമ്മുടെ നാടിന്റെ ഭാവനയുടെയും ജനാധിപത്യത്തിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ് ഡിസി ബുക്‌സ്. അച്ചടി വഴി ഒരു ജനതയുടെ ജീവിതത്തെ ആവിഷ്‌കരിക്കാന്‍ അതിന്റെ ജീവിതബോധ്യങ്ങളെ പ്രകാശിപ്പിക്കാനും ലോകമെമ്പാടും ആധുനികകാലത്ത് പരിശീലിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റനവധി സാങ്കേതികവിദ്യ വന്നിട്ടും അച്ചടി പിന്‍വാങ്ങാത്തത്. പുസ്തകപ്രസാധനം എന്നത് കേവലമൊയ ഒരു അച്ചടിവിദ്യയുടെ ആവിഷ്‌കാരം എന്നതിലപ്പുറം മനുഷ്യബോധത്തെ വലിയ തോതില്‍ മാറ്റിയ ഒന്നാണെന്ന് പൊതുവേ എല്ലാവരും നിരീക്ഷിക്കാറുണ്ടെന്നും സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടി.

പൂര്ണ്ണരൂപം കാണം

Comments are closed.