DCBOOKS
Malayalam News Literature Website

ഡിസി ബുക്സ്‌റ്റോറുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

 

ഇനി വായനയ്ക്ക് ഞായറാഴ്ചയും അവധി നല്‍കേണ്ട. നാളെ (13 സെപ്തംബര്‍ 2020) സംസ്ഥാനത്തെ ഡിസി ബുക്‌സ് സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.  3 പുസ്തകങ്ങളുടെ വിലയില്‍ നാല് പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ബുക്‌സ്റ്റോറുകള്‍ വായനക്കാരെ കാത്തിരിക്കുന്നു.  നിങ്ങളുടെ നാല് ഇഷ്ടരചനകള്‍ക്ക് ഇനി മുതല്‍ മൂന്ന് പുസ്തകങ്ങളുടെ വില നല്‍കിയാല്‍ മതിയാകും.

ഡിസി ബുക്‌സിന്റെ  തിരുവനന്തപുരം, കൊല്ലം, എച്ച്ബിഎസ് കോട്ടയം, കഞ്ഞിക്കുഴി, തിരുവല്ല, തൊടുപുഴ, കോണ്‍വെന്റ് ജംഗ്ഷന്‍ എറണാകുളം, ബാനര്‍ജി റോഡ് എറണാകുളം, സെന്റര്‍ സ്‌ക്വയര്‍ കൊച്ചി, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ശോഭാസിറ്റി, പാലക്കാട്, ഫോക്കസ് മാള്‍, പെരിന്തല്‍മണ്ണ  ബ്രാഞ്ചുകളാണ് നാളെ തുറന്നു പ്രവര്‍ത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക +91 9745604874

Comments are closed.