DCBOOKS
Malayalam News Literature Website

22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം; നാളെ കപില്‍ സിബല്‍ സംസാരിക്കും

22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം, നാളെ (13 സെപ്തംബര്‍ 2020)  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ സംസാരിക്കും. ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍  അദ്ദേഹം പ്രഭാഷണം നടത്തും.

പ്രഭാഷണങ്ങള്‍ ഡിസി ബുക്‌സിന്റെ  ഫേസ്ബുക്, പേജിലും യൂട്യൂബ്  ചാനലിലും ലൈവായി കാണാവുന്നതാണ്. 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രഭാഷണം നടക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ബുധനാഴ്ച ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബെന്യാമിന്‍ എഴുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രകാശിപ്പിച്ചു.

 

Comments are closed.