DCBOOKS
Malayalam News Literature Website

കൊറോണ വൈറസ് ചികിത്സ; ലോകശ്രദ്ധ നേടി മലയാളി ഡോക്ടറുടെ പുസ്തകം

uploads/news/2020/04/388074/dr.jpgകൊറോണ എന്നമഹാമാരിക്കുള്ള ചികിത്സയെക്കുറിച്ചു മലയാളി ഡോക്ടര്‍ എഴുതിയ പുസ്തകം ലോക വ്യാപകമായി കൊറോണ ചികിത്സയ്ക്കുള്ള റഫറന്‍സ് രേഖയായി സ്വീകാര്യത നേടുന്നു. ഒരു മാസം കൊണ്ടു പുസ്തകം 12 വിദേശ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച മാര്‍ച്ച് ആദ്യവാരമായിരുന്നു പുസ്തക രചന. ചൈനീസ് മെഡിക്കല്‍ കൗണ്‍സിലും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ ചികിത്സയ്ക്ക് ആശ്രയം. പല രാജ്യങ്ങളിലും അപ്പോള്‍ കോവിഡ് ചികിത്സയെക്കുറിച്ചു മാര്‍ഗരേഖ പോലും പുറത്തിറക്കാതിരുന്ന സാഹചര്യത്തിലാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സമാഹരിച്ചു പുസ്തക രൂപത്തിലാക്കാന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസോഷ്യേറ്റ് പ്രഫസറും ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റുമായ ഡോ. ടിങ്കു ജോസഫ് ശ്രമിച്ചത്.

ചികിത്സാ രീതികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ വയാണു പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കോവിഡ് രോഗത്തിന്റെ പുതിയ വിവരങ്ങളും ചികിത്സാ രീതികളും ഉൾപ്പെടുത്തി പുസ്തകത്തിന്റെ അടുത്ത പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണു ഡോ. ടിങ്കു. ലോക് ഡൗൺ മൂലം പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പ് ഇറക്കാൻ കഴിഞ്ഞിട്ടില്ല.

Comments are closed.