DCBOOKS
Malayalam News Literature Website

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം, വേരും തളിരും

ഒരു മഹാമാരിയുടെ വരവോടെ ലോകമാകെ ഇന്ന് ഭീതിയുടെ നിഴലിൽ ആണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി എല്ലാവരും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്. ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തത്.

പാറക്കടവിന്റെ പത്തൊമ്പതാം ദിവസത്തെ കഥ വായിക്കാം

കൊറാണക്കാലം – ഒരു ദിവസം ഒരു കഥ –
പത്തൊമ്പതാം ദിവസത്തെ കഥ –
വേരും തളിരും
വര: പി.കെ.പാറക്കടവ്

വേരും തളിരും
………………….. ………
പി.കെ.പാറക്കടവ്
……………………………. .
ഭൂമിയിലായിരിക്കുമ്പോൾ
ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ
ഒരു പിടി മണ്ണും
മനസ്സിൽ സൂക്ഷിക്കുക.
ഭൂമിയിലും നിങ്ങൾ തളിർക്കും
ആകാശത്തിലും വേരു പടരും.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറാണക്കാലം – ഒരു ദിവസം ഒരു കഥ – പത്തൊമ്പതാം ദിവസത്തെ കഥ -വേരും തളിരുംവര: പി.കെ.പാറക്കടവ് വേരും…

Posted by P K Parakkadavu on Sunday, April 12, 2020

Comments are closed.