DCBOOKS
Malayalam News Literature Website

കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ , കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ? ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്

കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ വിശദീകരിച്ച് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഡി സി ബുക്സിന്റെ പോഡ്കാസ്റ്റായ ഗാലി പ്രൂഫിൽ നിതിൻ ഈപ്പനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

കൊറോണക്കാലത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കുമായി നിതിൻ ഈപ്പൻ നടത്തിയ മുഖാമുഖത്തിന്റെ (Recorded) രണ്ടാം ഭാഗം പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.