DCBOOKS
Malayalam News Literature Website

സാറാ ജോസഫുമായി സംവാദം നവംബര്‍ എട്ടാം തീയതി ഭാരത് ഭവനില്‍

തിരുവനന്തപുരം: സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി എഴുത്തുകാരിയുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ജോണി എം.എല്‍, സി.എസ്.ചന്ദ്രിക, ഡോ.എം.എന്‍.രാജന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. പ്രദീപ് പനങ്ങാടായിരിക്കും മോഡറേറ്റര്‍.

സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ഭാരത് ഭവനുമായി ചേര്‍ന്നാണ് ‘അ-അക്ഷരം’ പരിപാടിയില്‍ ഈ സംവാദം സംഘടിപ്പിക്കുന്നത്.

 

Comments are closed.