DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നാളെ കാവ്യസന്ധ്യ

ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നാളെ നടക്കുന്ന കാവ്യസന്ധ്യയില്‍ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മലയാള കവിതാസാഹിത്യത്തിലെ ശ്രദ്ധേയവ്യക്തിത്വങ്ങളായ അനിത തമ്പി, വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുക്കുന്നു. മേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍റൂമില്‍ വൈകിട്ട് 7.15 മുതല്‍ 9.15 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.