DCBOOKS
Malayalam News Literature Website

മനോഹരന്‍ വി. പേരകത്തിന്റെ പുസ്തകങ്ങള്‍

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനോഹരന്‍ വി. പേരകത്തിന്റെ ‘ചാത്തച്ചന്‍‘ , ‘കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ ലഭ്യമാണ്.

Textഎഴുത്തും പറച്ചിലും ജീവിതവും തമ്മില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മട്ടവും തോതും തെറ്റി ഉരുവപ്പെടുന്ന വിചിത്ര നിര്‍മ്മിതിയുടെ മാന്ത്രികരൂപമാണ് ‘ചാത്തച്ചന്‍‘. മനോഹരന്‍ വി. പേരകം എഴുതിയ മൂന്നാമത്തെ നോവലാണ് ചാത്തച്ചന്‍.

തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഒരു ഗ്രാമീണകഥയാണ്  ‘കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍’. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളെ ആകര്‍ഷകമാംവിധം ചിത്രീകരിക്കുന്ന ഈ നോവല്‍ പൊന്നാനി പ്രദേശത്തെText തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രതിപാദ്യമാക്കുന്നു.

ആധികളുടെ പുസ്തകം, കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്നീ നോവലുകളും മനോഹരന്‍ വി. പേരകത്തിന്റേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ജലജന്മം, ഇ.പി. സുഷമ അവാര്‍ഡ്, ഗായത്രി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ആദ്യ നോവലായ ആധികളുടെ പുസ്തകം ഡി സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്ന നോവലിന് രാജലക്ഷ്മി നോവല്‍ പുരസ്‌കാരവും വി.പി. മുഹമ്മദാലി നോവല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനോഹരന്‍ വി. പേരകത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.