ഉണ്ണി ബാലകൃഷ്ണന്റെ ‘പ്രായമാകുന്നില്ല ഞാന്‍’; പുസ്തകപ്രകാശനം നാളെ
ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ നാളെ (14 നവംബര്‍ 2021) പ്രകാശനം ചെയ്യുന്നു. വൈകീട്ട് 5.00 മണിക്ക് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പ്രകാശനചടങ്ങില്‍ ബി. രാജീവന്‍, എം.ജി രാധാകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ബെന്യാമിന്‍, കെ ആര്‍ മീര, സുസ്മേഷ് ചന്ദ്രോത്ത്, ദീപാനിശാന്ത് തുടങ്ങി പ്രമുഖര്‍ വരുംദിവസങ്ങളില്‍ പുസ്തകമേളയുടെ ഭാഗമാകും. നവംബര്‍ 21ന് പുസ്തകമേള അവസാനിക്കും.
Comments are closed.