DCBOOKS
Malayalam News Literature Website

ഒളപ്പമണ്ണ ; കാവ്യലോകത്തെ തലയെടുപ്പ്

മലയാളത്തിലെ ഏറ്റവും ഉയരമുള്ള കവിയായിരുന്നു ഒളപ്പമണ്ണ. കാലത്തിന്റെ കുത്തൊഴുക്കില്‍ കൂടുതല്‍ പ്രതിഭകള്‍കടന്നു വരുമ്പോള്‍ ഒളപ്പമണ്ണയുടെ പ്രസിദ്ധമായ ‘പൊക്കം’ പഴങ്കഥയായെങ്കിലും അദ്ദേഹത്തിന്റെ കവിത്വം എന്നും ഉയരത്തില്‍തന്നെ നില്‍ക്കും. ഒളപ്പമണ്ണയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ, കല്‍പ്പന, കിലുങ്ങുന്ന കയ്യാമം, കുളമ്പടി, പാഞ്ചാലി, നങ്ങേമക്കുട്ടി, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, വരിനെല്ല് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണ കവിതയിലെ സവിശേഷത.

1967ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നിഴലാന എന്ന കാവ്യസമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2000 ഏപ്രില്‍ 10ന് അദ്ദേഹം അന്തരിച്ചു.

Comments are closed.