DCBOOKS
Malayalam News Literature Website

ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ!

രാജീവ് ശിവശങ്കറിന്‍റെ റബേക്ക എന്ന നോവലിന് മനോജ്‌ കുന്നത്ത് എഴുതിയ വായനാനുഭവം 

എന്റെ ചെറുപ്പത്തിൽ എന്റെ നാട്ടിൽ ഒരു ആൾ ഉണ്ടായിരുന്നു. എന്തിനും പോന്ന തന്റേടം, നായ്ക്കൾ പാമ്പ് എന്നിവയെ ഒക്കെ ഒറ്റ തല്ലിന് കൊല്ലും. എല്ലാം ഇറച്ചിയും കഴിക്കും ഉടുമ്പ് തവള അങ്ങനെ സകല സാധനങ്ങളും.. എന്നാൽ ഇതെ ആൾ കുടിച്ചു വന്നു രാത്രി ഭാര്യയെയും മക്കളെയും തല്ലി ശരിയാക്കും പലപ്പോളും അയൽ വീടുകളിൽ ആണ് അവർ ഉറങ്ങാറുള്ളത്. ഇയാൾ കാലത്ത് എഴുന്നേറ്റു 4 മണിക്ക് തന്നെ പാടത്തു പണിക്കും പോകും. എനിക്ക് റബേക്ക വായിച്ചപ്പോൾ അതിലെ പാപ്പിയെ വായിച്ചപ്പോൾ ഓർമ്മ വന്നത് ഇയാളെ പറ്റിയാണ്. പാപ്പി Textഎന്തൊരു കഥാപാത്രം ആണ് അത് ഒരു പക്ഷെ വിധേയനിലെ മമ്മൂക്കടെ പോലെ അല്ലെങ്കിൽ പാലേരി മാണിക്യം പോലെ ഉള്ള റോൾ പോലെ ഒന്നിനേം കൂസാത്ത ആൾ.

റബേക്കയിലെ ഏറ്റവും ശക്തമായ കഥാപാത്രം റബേക്ക തന്നെയാണ്. മനസിലാക്കാൻ ഇത്രേം ബുദ്ധിമുട്ടുള്ള കഥാപാത്രം. എന്നാൽ വായിച്ച ഒരാൾക്കും അവളെ കുറ്റപ്പെടുത്താനോ കൂടെ നിൽക്കാനോ കഴിയാത്ത വിധം ഡെപ്ത് കൊടുത്തു എഴുത്ത് കാരൻ. ഇനിയും ഉണ്ട്‌ കുറെ പേര് മോഹനൻ സുഭാഷ് രമേശൻ ചേട്ടൻ പത്രോസ് മാഷ്.

കുഞ്ഞത്ത : നിഗൂഢതയുടെ പര്യായം
രമേശൻ ചേട്ടൻ : ബുദ്ധിയും വിവേകവും സ്നേഹവും ഒരുമിച്ച ഒരാൾ ഇവർ ഒക്കെ മനസ്സിൽ നിന്ന് പോകാൻ കുറച്ചു സമയം എടുക്കും..

ഒരു സിനിമ കാണുന്ന രീതിയിൽ വായിച്ചു പോകാവുന്ന എഴുത്ത് എന്നാൽ ഇടയിൽ നമ്മളെ ശരിക്കും ചിന്തിപ്പിക്കുന്ന തലത്തിൽ കുറെ വാചകങ്ങളും എഴുത്തുകാരൻ കോറി ഇട്ടിട്ടുണ്ട്.

ഞെട്ടിച്ചത് പക്ഷെ ending ട്വിസ്റ്റ്‌ ആണ്.

എനിക്കും വെളുപ്പ് ഇഷ്ടം ആണ് ഒരു പ്രത്യേക ഇഷ്ടം…

റബേക്കയുടെ വാചകം കടം എടുത്താൽ ഒരു സിനിമയിൽ പറയുന്നത് പോലെ ഞാൻ കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമായിരിക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.