DCBOOKS
Malayalam News Literature Website

‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവിന ചരിത്രം’; മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

അഡ്വ. വി.എന്‍. ഹരിദാസ് രചിച്ച ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു. സീനിയര്‍ അഡ്വക്കേറ്റ് എം.കെ. ദാമോദരന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പുസ്തകം സ്വീകരിച്ചു. അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് (AALT) ‘മാധ്യമസ്വാതന്ത്ര്യവും ജുഡീഷ്യറിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം നടന്നത്.

അഡ്വ.എന്‍.മനോജ് കുമാര്‍, അഡ്വ.കെ.ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വ.ടി.കൃഷ്ണനുണ്ണി, അഡ്വ.സി.ഇ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻ നിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന ഈ പുസ്തകം ഇന്ത്യൻജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.